‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു’ ?. രഞ്ജിനി പറയുന്നു.
മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്.
താന്‍ വിവാഹിതയാകുന്നു എന്നു പറയുന്ന രഞ്ജിനിയുടെ ഒരു വീഡിയോ ആണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. ”ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍. ഇങ്ങനെ ഒന്നുമായാല്‍ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തില്‍ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങള്‍ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു.’
‘എന്നു കരുതി പെണ്ണുകാണാന്‍ നിന്നു കൊടുക്കാനും കാല് വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമന് സീതയെ കെട്ടിയതുപോലെ, നളന് ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികള്‍ കൂടി എന്റെ ഒപ്പം കാണും, അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡി ആയിക്കൊള്ളൂ..” വീഡിയോയില്‍ രഞ്ജിനി പറയുന്നതിങ്ങനെ.