Sunday, May 19, 2024
keralaNews

കൂടത്തായി കൊലപാതകം ; ജോളിക്ക് ജാമ്യം

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയ്ക്ക് ജാമ്യം. അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.കൂടത്തായി പൊന്നാമറ്റം വീട്ടില്‍ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ജോളിക്ക് പുറത്തിറങ്ങാനാകും. റോയ് തോമസ് വധക്കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിട്ടുള്ളത്.

ജാമ്യം ലഭിക്കാന്‍ കുറച്ചെങ്കിലും തടസ്സമുള്ളത് റോയ് തോമസ് കേസിലാണെന്നും മറ്റ് മൂന്ന് കേസുകളില്‍ കൂടി ഉടന്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോളിയുടെ അഭിഭാഷകര്‍ പറയുന്നു. ടോം ജോസഫ്, അന്നമ്മ ടോം , മഞ്ചാടിയില്‍ മാത്യു, സിലി, ആല്‍ഫൈന്‍ കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടന്നിട്ടില്ല.2002 നും 2016നും ഇടയിലുള്ള കാലയളവിലാണ് ആറ് കൊലപാതകങ്ങള്‍ നടന്നത്. അതു കൊണ്ടു തന്നെ മതിയായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് പരിമിതികളുണ്ടായിരുന്നു. രണ്ട് കേസുകളില്‍ ജോളിക്ക് ജാമ്യം ലഭിച്ചതും പ്രോസിക്യൂഷന്റെ പരാജയമായാണ് വിലയിരുത്തല്‍ .