Saturday, May 18, 2024
keralaNews

യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിച്ചു.

സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസിലും സൈനികരെ ആക്ഷേപിച്ച കേസിലും യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

25000 രൂപയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലും എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. അതേസമയം, വിജയ് പി നായരുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ജില്ലാ കോടതി തള്ളിയിരുന്നു.