Monday, May 20, 2024
keralaNews

ലുലു മാളില്‍ അനധികൃത പാര്‍ക്കിംഗ്

കൊച്ചി: ലുലു മാളില്‍ അനധികൃതമായാണ് പാര്‍ക്കിംഗ് ഫീസ് പിരിവ് നടക്കുന്നതെന്നും,പാര്‍ക്കിങ് ഫീസിന്റെ പേരില്‍ പിടിച്ചുപറിയാണ് നടക്കുന്നതെന്നുമുള്ള പരാതിയില്‍ മാളധികൃതരുടെ നടപടി അനുചിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് മറുപടി വ്യക്തമാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.മാളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരായ ഹര്‍ജികളിലാണ് കോടതി നടപടി.ഹര്‍ജി രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും