Thursday, May 16, 2024
keralaNews

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്; വിധി 14 ന്

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ ജനുവരി 14നു കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാര്‍ വിധി പറയും. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയുടെ പീഡന പരാതിയിലാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 33 സാക്ഷികളെ വിസ്തരിച്ചു. 2019 ഏപ്രില്‍ 4നാണു കുറ്റപത്രം സമര്‍പ്പിച്ചത്.