Friday, March 29, 2024
HealthkeralaNews

കരുതല്‍ ഡോസ് കുത്തിവെയ്പ്; രണ്ടാം ഡോസ് എടുത്ത് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്ക്

സംസ്ഥാനത്ത് കരുതല്‍ ഡോസ് കുത്തിവെയ്പിനു തുടക്കം. രണ്ടു ഡോസ് വാക്‌സീനെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ് ഡോസ് ലഭ്യമാകുന്നത്. നേരത്തെയുള്ളത്ര സെന്ററുകള്‍ ജില്ലകളില്‍ ഇല്ലെങ്കിലും വാക്‌സീനേഷന്‍ വലിയ തിരക്ക് അനുഭവപ്പെടാതെ പൂര്‍ത്തിയാകുന്നുണ്ട്.

രണ്ടാം ഡോസ് എടുത്ത് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസിനു അര്‍ഹത. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, മറ്റു രോഗങ്ങളുള്ള 60 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ കരുതല്‍ ഡോസ് ലഭ്യമാകുന്നത്. സംസ്ഥാനത്ത് 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരും.5.71 ലക്ഷം കോവിഡ് മുന്നണിപ്പോരാളികളും ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. നേരത്തെ ജില്ലകളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പരിമിതമായ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. സെന്ററുകള്‍ കുറവാണെങ്കിലും വലിയ തിരക്ക് അനുഭവപ്പെടാതെ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നുണ്ട്

അറുപതു വയസു കഴിഞ്ഞവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം കരുതല്‍ ഡോസ് സ്വീകരിക്കാവൂയെന്നു ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിന്‍ പോര്‍ടലിലെത്തുന്ന വാക്‌സീന്‍ സ്വീകരിക്കാനുള്ള സന്ദേശം മൊബൈലില്‍ റജിസ്‌ട്രേഷന്‍ സെന്ററില്‍ കാട്ടുകയോ, ആധാര്‍ കാര്‍ഡോ ഹാജരാക്കുകയോ ചെയ്താല്‍ വാക്‌സീനേഷന്‍ സ്വീകരിക്കാം.