കൊച്ചിയില്‍ ഗ്യാസ് ടാങ്കര്‍ ചെളിയില്‍ പുതഞ്ഞു.
കൊച്ചി: കൊച്ചിയില്‍ മരട് ഗ്രിഗോറിയന്‍ സ്കൂളിന് സമീപം ഗ്യാസ് ടാങ്കര്‍ ചെളിയില്‍ പുതഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പൊലീസും ഫയര്‍ഫോഴ്സും വാഹനം നീക്കാന്‍ ശ്രമം തുടങ്ങി. വാഹനം വഴി തെറ്റി വന്നതാണെന്നാണ് വിവരം. സമീപത്തെ സ്കൂളിന് അവധി നല്കി. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് വന്ന ടാങ്കറാണിത്. ടാങ്കറില്‍ ചോര്‍ച്ചയ്ക്ക് സാധ്യതയില്ല. സ്കൂളിന് അവധി നല്‍കിയെങ്കിലും സ്കൂളില്‍ വച്ച് നടക്കുന്ന പത്താം ക്ലാസ് പരീക്ഷ മാറ്റിയിട്ടില്ല. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ ശേഷം ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.