Monday, May 20, 2024
EntertainmentkeralaLocal NewsNews

ഓഫറിട്ടിട്ടും രക്ഷയില്ല; എരുമേലിയില്‍ ദേവസ്വം ലേലം പ്രതിസന്ധിയിലേക്ക്

എരുമേലി: മണ്ഡല – മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിരവധി തവണ 50% വരെ തുക കുറച്ചിട്ടും നടക്കാതെ വന്ന ലേലമാണ് ലേലക്കാര്‍ക്ക് ഇഷ്ടമുള്ള തുക എഴുതി ലേലം പിടിക്കാന്‍ ഓഫറിട്ട് ലേലത്തിന് ദേവസ്വം ബോര്‍ഡ് അവസരം ഒരുക്കിയത്. എന്നാല്‍ ഇന്നലെ നടന്ന ലേലത്തില്‍ ഒരു കട മാത്രമാണ് പോയതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.പി സതീഷ് പറഞ്ഞു.ലേലം നടക്കാതായതോടെ ദേവസ്വം ബോര്‍ഡും, തീര്‍ത്ഥാടകരും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇന്ന് രാവിലെ ഒന്‍പത് മണി വരെ ഓഫര്‍ ലേലത്തിന് അവസരമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇന്നും കൂടി ലേലം നടന്നില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായി വരും.