എരുമേലി: മണ്ഡല – മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് എരുമേലിയിൽ താവളം ഡിസ്പൻസറി തുറന്നു.പോലീസ് എയ്ഡ് പോസ്റ്റിന് സമീപം പ്രവർത്തനമാരംഭിച്ച ഡിസ്പൻസറിയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.രണ്ട് മാസക്കാലം 24 മണിക്കൂറുമാണ് താവളം ഡിസ്പൻസറി പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണവും – ആംബുലൻസ് സർവീസുകളുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അനിതകുമാരി നിർവ്വഹിച്ചു. അയ്യപ്പഭക്തർക്കായി തയ്യാറാക്കിയ കോവിഡ് ജാഗ്രത സന്ദേശത്തിന്റെ സിഡിയുടെ പ്രകാശനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി നിർവ്വഹിച്ചു. ആർറ്റി പി സി ആർ – മലേറിയ ക്ലിനിക്കുകളുടെ ഉദ്ഘാടനം ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ശ്യാം നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സീന ഇസ്മായിൽ സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ എം വി ജോയ് കൃതജ്ഞതയും പറഞ്ഞു.