Tuesday, May 21, 2024
keralaNews

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തിവച്ചു.

കോട്ടയം മലരിക്കലില്‍ നടന്നു വന്നിരുന്ന ആമ്പല്‍ ഫെസ്റ്റ്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. പ്രദേശം ഉള്‍പ്പെടുന്ന തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.