മുംബൈ ഇന്ത്യന്‍സ് ക്യാമ്പിനൊപ്പം പാണ്ഡ്യ സഹോദരങ്ങള്‍
ഇന്ത്യയുടെ സൂപ്പര്‍താരങ്ങളായ പാണ്ഡ്യ സഹോദരങ്ങള്‍ യുഎഇയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിനൊപ്പം ചേര്‍ന്നു. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് തങ്ങളുടെ ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. മറ്റ് ടീമംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേര്‍ന്നിരുന്നു. ശ്രീലങ്ക പര്യടനത്തിനിടെ കോവിഡ് ബാധിതനായ ക്രുണാല്‍ പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം മടങ്ങാന്‍ സാധിച്ചില്ല.പിന്നീടാണ് നാട്ടിലേക്ക് മടങ്ങിയത്.
സെപ്റ്റംബര്‍ 19 മുതല്‍ ദുബായിലാണ് ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാം പാദം മത്സരങ്ങള്‍ ആരംഭിക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.ദുബായ്, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫൈനലും ആദ്യം ക്വാളിഫയര്‍ മത്സരവും ദുബായില്‍ നടക്കും. 15ന് ഫൈനലും ഒക്ടോബര്‍ 10ന് ആദ്യ ക്വാളിഫയര്‍ മത്സരവും നടക്കും. എലിമിനേറ്റര്‍ മത്സരം ഒക്ടോബര്‍ 11നും രണ്ടാം കോളിഫ്ലവര്‍ 13നും അബുദാബി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.