Saturday, June 1, 2024
indiaNewsObituary

പാലാ സ്വദേശിയായ യുവതി മുംബൈയില്‍ മകനോടൊപ്പം ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി

മുംബൈയില്‍ മലയാളി യുവതി ആറു വയസ്സുള്ള മകനോടൊപ്പം ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി. മുംബൈ ചാണ്ഡീവ്‌ലിയിലാണ് സംഭവം. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് (ആറ്) എന്നിവരാണ് മരിച്ചത്. ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസിയെ പൊലിസ് അറസ്റ്റ് ചെയ്തു. രേഷ്മയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് നേരത്തെ മരിച്ചിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി 2.30ഓടെ രേഷ്മ താമസിച്ച ഫ്‌ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ അയല്‍ക്കാര്‍ നിരന്തരം ശല്യംചെയ്യുന്നതായി എഴുതിയിട്ടുണ്ട്. ഫ്‌ളാറ്റിന് താഴെ താമസിക്കുന്നവര്‍ തങ്ങളെ കുറിച്ച് പരാതിപ്പെടുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.                                                                                                           മകന്‍ അമിതമായി ബഹളം വെക്കുന്നുവെന്ന് കാട്ടി സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോടും പൊലിസിനോടും ഇവര്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടുവെന്ന് രേഷ്മ പറയുന്നു.രേഷ്മയുടെ ഭര്‍ത്താവ് ശരത് മുലുക്തല മെയ് മാസത്തിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വാരണാസിയില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവിനെ അവസാനമായി കാണാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് രേഷ്മ വിഷാദാവസ്ഥയിലായിരുന്നു. അയല്‍ക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ ക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്.