Saturday, May 18, 2024
keralaNews

കാണതായ മകള്‍ക്കു വേണ്ടി മാതാപിതാക്കള്‍ കാത്തിരുന്നത് 10 വര്‍ഷം.

കാണതായ മകള്‍ക്കു വേണ്ടി മാതാപിതാക്കള്‍ കാത്തിരുന്നത് 10 വര്‍ഷമാണ്. ഇത്രയും നാളും തൊട്ടടുത്തുതന്നെ അവളുണ്ടായിരുന്നുവെന്നു വിശ്വസിക്കാനാകുന്നില്ല അവര്‍ക്ക്. ‘അവള്‍ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു..’ സാജിതയുടെ അമ്മ പറയുന്നു. കണ്ടപ്പോള്‍ സമാധാനമായി. ഇത്ര െകാല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടില്‍ കാണുമെന്ന് ഊഹിച്ചു. പക്ഷേ െതാട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല അമ്പരപ്പോടെ മാതാപിതാക്കള്‍ പറയുന്നു. കൊറോണ സമയവും ലോക്ഡൗണും ഭക്ഷണത്തിനും വരുമാനത്തിലും പ്രതിസന്ധി ആയതോടെയാണ് സാജിതയുടെ ഒളിവുജീവിതത്തിന് അവസാനമായത്.