Saturday, June 15, 2024
keralaNewspolitics

സി.കെ ജാനു എന്‍ഡിഎയില്‍ ചേരാന്‍ 10 കോടി ചോദിച്ചു; കെ.സുരേന്ദ്രന്‍ 10 ലക്ഷം നല്‍കി.

എന്‍ഡിഎയില്‍ ചേരാന്‍ സി.കെ.ജാനു പണം ആവശ്യപ്പെട്ടെന്ന് ആരോപണം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട് ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം. പത്തുലക്ഷം രൂപയാണ് സുരേന്ദ്രന്‍ കൈമാറിയത്. എന്നാല്‍, ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ സി.കെ.ജാനു നിഷേധിച്ചു.