Friday, May 17, 2024
keralaNews

ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ടുപേര്‍ അപകടത്തില്‍പെട്ടതായി സൂചന. മുരുഗന്‍ തുണൈ എന്ന് പേരുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റില്‍ മുങ്ങിയത്. ബോട്ടില്‍ ഉണ്ടായിരുന്നത് നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാലുപേര്‍ വീതമാണ്. കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നു.