Thursday, May 16, 2024
keralaNews

എരുമേലി കൊച്ചുതോട് മലിനമാക്കി വെള്ള നിറത്തിലുള്ള വെള്ളം.

എരുമേലി ടൗണില്‍ക്കൂടി ഒഴുകുന്ന കൊച്ചു തോടിനെ മലിനമാക്കി വെള്ള നിറത്തിലുള്ള വെള്ളം ഒഴുക്കി. ഇന്ന് ഉച്ചയോടെയാണ് തെളിഞ്ഞ വെള്ള മൊഴുകിയ തോട് വെള്ളനിറത്തിലായത്.കൊച്ചു തോട്ടിലെ വെള്ളം മലിനമാക്കുന്ന തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഈ വെള്ളം വലിയ തോട്ടിലും ഇവിടെ നിന്നും മണിമലയാറ്റിലുമാണ് ഒഴുകിയെത്തുന്നത്.