Tuesday, May 21, 2024
keralaNewsObituary

 ആത്മഹത്യയെന്ന് ക്രൈം ബ്രാഞ്ച് എഴുതി തള്ളിയ സംഭവത്തിലെ വഴിത്തിരിവ്

പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുല്‍ അസീസ് (15) മരിച്ച സംഭവത്തിനു വഴിത്തിരിവായത് പുറത്തെത്തിയ വിഡിയോ ദൃശ്യങ്ങള്‍. അസീസിനെ ചിലര്‍ മര്‍ദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങള്‍ അടങ്ങിയ വിഡിയോ ദൃശ്യമാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുഖളിലെത്തിയത്. നാട്ടുകാര്‍ രാത്രി വീടു വളഞ്ഞു, പൊലീസും സ്ഥലത്തെത്തി. വീട്ടുകാരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.