Thursday, May 16, 2024
keralaNews

ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡിനു സ്ഥലം കണ്ടെത്താന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് അധികാരം: ഹൈക്കോടതി

ഓട്ടോകള്‍ക്കും ഓട്ടോ ടാക്‌സികള്‍ക്കുമുള്ള സ്റ്റാന്‍ഡിനു സ്ഥലം കണ്ടെത്തി നല്‍കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് അധികാരമുണ്ടെന്നു ഹൈക്കോടതി. മോട്ടര്‍ വാഹന നിയമത്തിലും കേരള പൊലീസ് നിയമത്തിലും ഇതിനു വ്യവസ്ഥയുണ്ടെന്നു കോടതി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ ചെയര്‍മാനായ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയില്‍ ജില്ലാ ഭരണകൂടം, പൊലീസ്, ആര്‍ടിഒ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളാണ്.പൊതുസ്ഥലങ്ങളിലെ ഗതാഗത നിയന്ത്രണം, സമയം ഇവയുമായി ബന്ധപ്പെട്ടു കമ്മിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും പാലിക്കണമെന്നു പൊലീസ് നിയമത്തിലെ 72ാം വകുപ്പില്‍ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.