ബിഡിജെഎസിലെ പിളര്‍പ്പിന് കാരണം ;എല്‍ ഡി എഫിനെ സഹായിക്കുന്ന നയങ്ങള്‍ എടുക്കുന്നു.
ബിജെപിയുടെ നയങ്ങള്‍ എല്‍ ഡി എഫിനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ബി ഡി ജെ എസിലെ ഒരു വിഭാഗം പാര്‍ട്ടി വിട്ടു പോയതെന്ന്
ബി ഡി ജെ എസ് കോട്ടയം ജില്ല സെക്രട്ടറി പി അനില്‍കുമാര്‍ കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായിരുന്ന നീലകണ്ഠന് മാസ്റ്റര്‍ , ജി. ഗോപകുമാര്‍ എന്നിവരാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.ബി ഡി ജെ എസില്‍ നിന്നും പോയവര്‍ ബി ജെ എസ് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.പുതിയ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു , ഇവരുടെ പോക്ക് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പി. അനില്‍കുമാര്‍ പറഞ്ഞു.