Saturday, May 18, 2024
keralaLocal NewsNews

“കാത്തിരിപ്പിന് വിരാമം;” എരുമേലിയില്‍ തെക്ക്-വടക്ക് വില്ലേജുകളില്‍ പട്ടയത്തിന് നടപടി.

ഹില്‍മെന്‍ സെറ്റില്‍മെന്റില്‍പ്പെട്ട വസ്തുക്കള്‍ക്ക് പട്ടയം നല്കുന്നതുമായി ബന്ധപ്പെട്ട് കേരള ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് താമസിക്കുന്ന ആളുകളില്‍ നിന്നും പട്ടയത്തിനുള്ള അപേക്ഷ ഫോം സ്വീകരിക്കാന്‍ തീരുമാനിച്ചതായി റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു.കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി വടക്ക്,തെക്ക് ,കോരുത്തോട് വില്ലേജില്‍പെട്ടതും ഹില്‍മെന്‍ സെറ്റില്‍മെന്റ് ഇനത്തില്‍പെട്ടതുമായ ഭൂമി കൈവശം വച്ചിരിക്കുന്ന ആളുകള്‍ നിശ്ചിത കേന്ദ്രത്തില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്കണം.അപേക്ഷകര്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കൂട്ടപേരിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.