Saturday, June 1, 2024
indiaNewspolitics

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം..

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായതായി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ വെളിപ്പെടുത്തി. കാലിത്തീറ്റ കുംഭകോണക്കേസിലെ ജയില്‍ ശിക്ഷയ്ക്കിടെയാണ് ലാലു ആശുപത്രിയിലായത്.വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനമായി കുറഞ്ഞുവെന്നും അടിയന്തരമായി ഡയാലിസിസ് വേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.