Tuesday, May 21, 2024
keralaNewspolitics

കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കേസെടുത്തു

കോഴിക്കോട് : വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമര്‍ശം. ഇയാള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.