Sunday, May 12, 2024
keralaNews

90 അടി താഴ്ച്ചയുള്ള കിണറ്റിലകപ്പെട്ടയാളെ കണ്ടെത്താനായില്ല

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ 90 അടി താഴ്ച്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളെ ഇനിയും പുറത്തെത്തിക്കാന്‍ ആയില്ല. 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയാണ്. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തില്‍പ്പെട്ടത്.
കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാല്‍ യന്ത്രസഹായം തേടുന്നതിനും പരിമിതിയുണ്ട്. ഇന്നുരാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടരും.കിണറ്റിലകപ്പെട്ടയാളെ പുറത്തെടുക്കാനുള്ള ശ്രമം ഇന്നും തുടരും. ഇന്നലെ രാത്രി വരെ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു.