Wednesday, May 1, 2024
keralaNews

സ്വാമി അയ്യപ്പന്റെ മണ്ണിലെത്താന്‍ സാധിച്ചത് സൗഭാഗ്യമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സ്വാമി അയ്യപ്പന്റെ മണ്ണിലെത്താന്‍ സാധിച്ചത് സൗഭാഗ്യമാണെന്നും, ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ചതിന് മറുപടിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി സംഭാവന ചെയ്ത മുഴുവന്‍ മലയാളികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും യോഗി പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടൂരിലെത്തിയതായിരുന്നു അദ്ദേഹം.കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തില്‍ വരുന്ന ഇടത് വലത് സര്‍ക്കാരുകള്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ലൗ ജിഹാദിനെതിരെ കേരളം ഒന്നും ചെയ്യുന്നില്ല. ഉത്തര്‍ പ്രദേശില്‍ ഞങ്ങള്‍ നിയമം പാസാക്കി. വോട്ടുബാങ്ക് രാഷ്ട്രീയം പേടിച്ച് കേരളത്തില്‍ ഇടതും വലതും നിഷ്‌ക്രിയരാകുകയാണ്’. യോഗി പറയുന്നു.കേരളം കേന്ദ്ര പദ്ധതികള്‍ പേരു മാറ്റി നടപ്പിലാക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ നെരിടുന്നതില്‍ കേരളം പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കള്ളത്തരത്തിന് കുട്ട് നില്‍ക്കുകയാണെന്നും യോഗി ആരോപിച്ചു.