Saturday, May 18, 2024
BusinesskeralaNews

സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളര്‍ കരുത്തുനേടിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്. അതേസമയം, 10 വര്‍ഷത്തെ യു.എസ് ബോണ്ട് ആദായം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തിലുമാണ്.