Wednesday, May 15, 2024
indiaNewsObituary

സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ അന്തരിച്ചു

ദില്ലി: സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ (95) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്.

രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

1972-1975 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പദവി രാജിവെച്ചു .

പ്രധാനമന്ത്രി അനുശോചിച്ചു

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണഘടനാ വിദഗ്ധനും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞരില്‍ ഒരാളായിരുന്നു നരിമാന്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.