Monday, May 20, 2024
keralaNews

സിനിമ ചിത്രീകരണത്തിനിടെ നടന്‍ കിടിലം ഫിറോസിന് പരിക്ക്.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ കിടിലം ഫിറോസിന് പരിക്ക്. അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികള്‍ എന്ന ചിത്രത്തിന്റെ സംഘട്ടനം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഫിറോസ് ആശുപത്രിയില്‍ ചികിത്സയിലാണ്.നോബി മാര്‍ക്കോസുമായുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ നിര്‍ത്തിയിട്ടിരുന്ന വാനിന്റെ ഗ്ലാസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കിടിലം ഫിറോസിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. ഇതിന് പുറമേ ശരീരത്തില്‍ ചില്ലുകള്‍ കുത്തിക്കയറുകയും ചെയ്തു.

പട്ടം കോസ്മോപൊളിറ്റന്‍ ആശുപത്രിയിലാണ് കിടിലം ഫിറോസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തില്‍ തറച്ച ഗ്ലാസുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സിനിമയുടെ അവസാന ഷെഡ്യൂള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. രാഹുല്‍ കൃഷ്ണയാണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രമാണ് കിടിലം ഫിറോസിന്റേത്.