Friday, May 17, 2024
keralaNewspolitics

സഭക്ക് പുറത്ത് ഉയര്‍ന്നു വരുന്ന പൊതു വിഷയങ്ങളില്‍ അഭിപ്രായം പറയും -സ്പീക്കര്‍

നിയമസഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനക്ക് വിശദീകരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്. സഭക്ക് പുറത്ത് ഉയര്‍ന്നു വരുന്ന പൊതുവായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കില്ല. സ്പീക്കര്‍ പദവിയുടെ അന്തസും നിര്‍വഹിക്കുമ്പോള്‍
പാലിക്കേണ്ട ഔചിത്യവും പാലിച്ചാകും അഭിപ്രായ പ്രകടനം നടത്തുകയെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.നിയമനിര്‍മാണങ്ങളിലും ജനകീയ പ്രശ്‌നങ്ങളും മണ്ഡലത്തിലെ ആവശ്യങ്ങളും സഭയില്‍ ഉയര്‍ത്തുന്നതിന് അംഗങ്ങള്‍ക്ക് അവസരം ഉറപ്പുവരുത്തി സഭാനടപടികള്‍ നടത്തുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. കൂടാതെ, സര്‍ക്കാറിന്റെ ബിസിനസ് നടപ്പാക്കാന്‍ വഴിയൊരുക്കേണ്ടതുണ്ട്. മുഴുവന്‍ അംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുവാനും ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ ഉയര്‍ത്താന്‍ സ്വാതന്ത്ര്യം നല്‍കുന്നതിലും സ്പീക്കര്‍ പ്രതിജ്ഞാബദ്ധനാണെന്നും മറുപടി പ്രസംഗത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കി.