Thursday, May 2, 2024
keralaNews

സന്തോഷ് ഈപ്പനെ പ്രതിയാക്കി എന്‍ഫോഴ്സ്‌മെന്റ് കേസെടുത്തു.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷന്‍ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.