Saturday, May 18, 2024
keralaNews

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. 21 ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമര്‍ദ്ദം രണ്ട് ദിവസം വൈകിയേക്കും. മഹാരാഷ്ട്ര മുതല്‍ കര്‍ണാടക തീരം വരെയുളള ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരും. നാളെ കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കു.കേരള തീരത്ത് കാറ്റിന്റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനത്തെ തുടര്‍ന്ന് മുംബൈയില്‍ കനത്ത മഴ തുടരുകയാണ്.