Monday, May 13, 2024
keralaNews

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും, രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു.

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു. ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാന്‍ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.