Friday, May 17, 2024
keralaNews

സംസ്ഥാനത്തു വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴ സാധ്യത

തിരുവനന്തപുരം സംസ്ഥാനത്തു വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഴ ലഭിച്ചു. പുനലൂരില്‍ 6.94 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. പൊതുവേ താപനിലയിലും കുറവുണ്ട്. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് (36.5 ഡിഗ്രി) രേഖപ്പെടുത്തി.