Saturday, May 18, 2024
keralaNews

ശബരിമല തീർത്ഥാടനം;ഹെൽത്ത് കാർഡ് വേണമെന്ന നിർദേശം ആരോഗ്യവകുപ്പ് അട്ടിമറിച്ചു ;പിസിസി നിർബന്ധമാക്കി പോലീസ്.

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ  കടകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ്  വേണമെന്ന  ശബരിമല തുടർന്ന അവലോകനയോഗത്തിൽ തീരുമാനമാണ് ആരോഗ്യവകുപ്പ് അട്ടിമറിക്കുന്നത്.രണ്ട്  വാക്സിൻ എടുത്തവർക്ക് മാത്രമാണോ സീസൺ കടകളിൽ ജോലി ചെയ്യാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ . വാക്സിൻ  എടുക്കുന്നതിനും,ആർറ്റിപിസിആർ ടെസ്റ്റ് നടത്തുവാനും ആരോഗ്യവകുപ്പ്  സൗകര്യമൊരുക്കുമെന്ന് പറഞ്ഞിരുന്നു.എന്നാൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  എരുമേലിയിലെ ഒരു കടയിൽ പോലും ജോലി ചെയ്യുന്നവർക്ക്  ഹെൽത്ത് കാർഡ് നൽകാൻ ആരോഗ്യവകുപ്പിന് ഇതുവരെ  കഴിഞ്ഞിട്ടില്ല. ഇന്നലെ  എരുമേലിയിലെ ഒരു ഹോട്ടലിൽ കൊച്ചു മാളികപ്പുറത്തെ അപമാനിച്ച സംഭവത്തിലെ പ്രതിക്ക്  ഹെൽത്ത് കാർഡ് ഇല്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.ഹെൽത്ത് കാർഡ്  എടുക്കാത്ത ജോലിക്കാർക്കും,  കടകൾക്കുമെതിരെ റിപ്പോർട്ട് നൽകിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ്  പറഞ്ഞു.തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ തീർഥാടനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഹെൽത്ത് കാർഡ് നൽകാനോ മറ്റു പരിശോധനകൾ നടത്താനോ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.ആരോഗ്യ വകുപ്പിന്റെ  ഗുരുതരമായ  അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.ഇതിനിടെ സീസൺ കടകളിലെ ജോലിക്കാർക്ക് പോലീസ് വെരിഫിക്കേഷൻ (പി സി സി)സർട്ടിഫിക്കറ്റ്  പോലീസ് നിർബന്ധ മാക്കിയതായി മനോജ് മാത്യു പറഞ്ഞു.