Tuesday, May 21, 2024
educationkeralaNewspolitics

 വ്യാജന്മാരുടെ കൂടാരമായി എസ്എഫ്‌ഐ  മാറി : രമേഷ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുവാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളതെന്നും എസ്എഫ്‌ഐ വ്യാജന്മാരുടെ കൂടാരമായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുവാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. എസ്എഫ്‌ഐ പിരിച്ചു വിടണമെന്നും ചെന്നിത്തല പറഞ്ഞു. അനധികൃത നിയമനം നടത്തിയാല്‍ എസ്എഫ്‌ഐ. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ എസ്എഫ്‌ഐ. വ്യാജരേഖ ചമച്ച് ജോലി നേടിയാല്‍ അതിന് പിന്നിലും എസ്എഫ്‌ഐ. കായംകുളം കോളേജില്‍ നിഖിലിന് അഡ്മിഷന്‍ കിട്ടാന്‍ ശുപാര്‍ശ ചെയ്ത സിപിഎം നേതാവ് ആരാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം എസ്എഫ്‌ഐക്ക് നഷ്ടമായിരിക്കുകയാണ്. പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് വ്യാജന്മാര്‍ വിലസുന്നത്. സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി എസ്എഫ്‌ഐ മാറിയിരിക്കുകയാണ്. ഇതിനെയും ന്യായീകരിക്കാന്‍ എംവി ഗോവിന്ദന്‍ വരും. ഗോവിന്ദനെ എപ്പോഴാണ് ആഭ്യന്തര മന്ത്രിയാക്കിയത്. നാണംകെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അധപതിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ഒരു കേന്ദ്രം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടാവണം. തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നത്. ദേശാഭിമാനി ഉണ്ടാക്കുന്ന വ്യാജ വാര്‍ത്തകളെ സിപിഎം സെക്രട്ടറി ന്യായീകരിക്കുന്നു. മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.