Saturday, May 11, 2024
keralaNews

വീടുകളില്‍ കോവിഡ് പരിശോധന നടത്താന്‍ തീരുമാനം; വാരാന്ത്യ ലോക്ഡൗണ്‍ ഉടനില്ല

വീടുകളില്‍ കോവിഡ് പരിശോധന നടത്താന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന ഉണ്ടാകും. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടി.പി.ആര്‍ ഉളള പഞ്ചായത്തുകളിലാണ് പരിശോധന. സ്ഥിതി പരിശോധിച്ചു മാത്രമേ വാരാന്ത്യ ലോക്ഡൗണ്‍ തീരുമാനിക്കുവെന്ന് ഉന്നതതല യോഗം വ്യക്തമാക്കി.