Wednesday, May 15, 2024
keralaNewspolitics

വി ഡി സതീശന് ആശംസയുമായി യുവനേതാക്കള്‍.

പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയ്ക്ക് അഭിന്ദനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. കഠിനാദ്ധ്വാനം ചെയ്യാം, ജനങ്ങള്‍ക്കൊപ്പം നില്‍ക്കാം, പുതു തലമുറ വഴി വിളക്കുകളാകണമെന്നാണ് ഷാഫി പറമ്പില്‍ വിഡി സതീശന് ആശംസ നല്‍കിയുള്ള ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്. മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം,ആഴത്തിലുള്ള പഠനം,ആത്മാര്‍ത്ഥമായ ഇടപെടല്‍, ജനകീയനായ ജനപ്രതിനിധിയെന്നാണ് വിടി ബല്‍റാം വിഡി സതീശനെ വിശേഷിപ്പിച്ചത്. എല്ലാ പിന്തുണയും എന്നാണ് ടി സിദ്ദിഖ് വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കുറിച്ചത്. സമരസപ്പെടലുകള്‍ ഇല്ലാതെ സമരസമര സാഗരം തീര്‍ക്കാന്‍ വിഡി സതീശനെന്നാണ് യുവ കോണ്‍ഗ്രസ് നേതാവ് വിഎസ് ജോയ് കുറിച്ചത്.

രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.