Saturday, May 18, 2024
keralaNews

വാരന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

വാരന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരേസമയം പകുതി ജീവനക്കാര്‍ മാത്രം ആയിരിക്കും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വക്‌സീന്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:…

  • സര്‍ക്കാര്‍ ഓഫിസുകളില്‍ ഒരു ദിവസം പകുതി ജീവനക്കാര്‍ മാത്രം.
  • സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും.
  • ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കൂ.
  • 24ാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
  • വേനല്‍ക്കാല ക്യാംപുകള്‍ നടത്താന്‍ കഴിയില്ല
    ഹോസ്റ്റലുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം
  • കോവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് ചുമതല
  • സിഎസ്എല്‍ടിസികള്‍ വര്‍ധിപ്പിക്കും
  • അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്‌സിന്‍ വിതരണ ക്യാംപുകള്‍
  • എന്നും വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗങ്ങള്‍

വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്‌സിന്‍ വിതരണം നടത്തണം. ഓണ്‍ലൈനായി പരമാവധിപേര്‍ക്കു റജിസ്‌ട്രേഷന്‍ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.