Saturday, May 11, 2024
keralaLocal NewsNews

ലോക് ഡൗണില്‍ അര്‍ബുധ രോഗിക്ക് സാന്ത്വനമായി ജനമൈത്രി പോലീസ് .

എരുമേലി : എരുമേലി സ്വദേശിയായ അര്‍ബുധ രോഗിക്ക് തിരുവനന്തപുരത്തുനിന്നും പോലീസ് മരുന്ന് എത്തിച്ചു നല്‍കി ലോക് ഡൗണില്‍ അര്‍ബുധ രോഗിക്ക് സാന്ത്വനമായി പോലീസ്. ലോക് ഡൗണിനെത്തുടര്‍ന്ന് അര്‍ബുധ രോഗിയായ പിതാവിന് ജീവന്‍രക്ഷ മരുന്ന് വാങ്ങാന്‍ കഴിയാതെ ദുരിതത്തിലായ അര്‍ബുധ രോഗിയായ എരുമേലി സ്വദേശിക്കാണ് തിരുവനന്തപുരത്തു നിന്നും പോലീസ് മരുന്ന് എത്തിച്ചു നല്‍കി . കഴിഞ്ഞ ദിവസമാണ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് രോഗി ദുരിതത്തിലായത് . പുറത്ത് പോയി മരുന്ന് വാങ്ങാന്‍ കഴിയാതെ വന്നതോടെ വിവരം എരുമേലി പോലീസിനെ അറിയിക്കുകയായിരുന്നു.                                                                                            മരുന്ന് എരുമേലിയിലെ വീട്ടില്‍ എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നത പോലീസ് അധികാരിയെ മകന്‍ സമീപിക്കുകയും ആവശ്യം പോലീസ ഗൗരവമായി പരിഗണിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന്റെ സംവിധാനം ഉപേയാഗിച്ച് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകനില്‍ നിന്നും മരുന്ന് വാങ്ങി ഒരു ദിവസം കൊണ്ടു രോഗിക്ക് വീട്ടില്‍ മരുന്ന് എത്തിച്ചത് . തിരുവനന്തപുരം മുതല്‍ എരുമേലി വരെയുള്ള ഓരോ സ്റ്റേഷനിലും വിവരമറിയിച്ച് അതാത് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പോലീസ് മരുന്ന് കൈമാറിയാണ് നിശ്ചിത സമയത്തിനുള്ളില്‍ മരുന്ന് വീട്ടില്‍ എത്തിച്ചത് . ജനമൈത്രി എരുമേലി പൊലീസ് ഓഫീസര്‍മാരായ സെബീര്‍ മുഹമ്മദ്, സതീഷ് എന്നിവരാണ് വയോധികന് മരുന്ന് വീട്ടിലെത്തിച്ചു നല്‍കിയത്.