Saturday, May 18, 2024
keralaNewspolitics

ലോകായുക്ത നിയമം ഓര്‍ഡിന്‍സിലൂടെ ഭേഗതി ചെയ്തത് ഒഴിവാക്കാമായിരുന്നു ഹാറൂണ്‍ എല്‍ റഷീദ്

തിരുവനന്തപുരം: നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓര്‍ഡിന്‍സിലൂടെ ഭേഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു.  ഓര്‍ഡിനന്‍സില്‍ വിമര്‍ശനവുമായി ഉപലോകായുക്ത ഹാറൂണ്‍ എല്‍ റഷീദ് രംഗത്തെത്തിയത്. സര്‍ക്കാര്‍ വടികൊടുത്ത് അടിവാങ്ങുകയാണെന്നും വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കുന്നതില്‍ എടുത്തു ചാടി തീരുമാനമെടുക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴി കേള്‍ക്കേണ്ടി വരുന്നതെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നല്‍കിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് പരമാര്‍ശം.
മന്ത്രിസഭ തീരുമാനം അനുസരിച്ചാണ്

ദുരിതാശ്വാസ നിധിയിലെ പണം നല്‍കിയതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഷാജി വാദിച്ചു. എന്നാല്‍ തെറ്റായ തീരുമാനങ്ങളാണെങ്കില്‍ പുനപരിശോധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു.കൊവിഡ് പര്‍ചേസ് കൊള്ളയില്‍ ലോകായുക്ത പ്രാഥമികാന്വേഷണം തുടങ്ങി. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പിപിഇ കിറ്റ് അടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കൂട്ടിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് അന്വേഷണം. ഏപ്രില്‍ ഏഴിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് ലോകായുക്ത നിര്‍ദ്ദേശം.
ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു കൊവിഡിന്റെ മറവില്‍ കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൂട്ടിയത്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ പര്‍ചേസ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ലോകായുക്ത സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ.ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണം. ഹര്‍ജിക്കാരന്റെ വാദം ഇന്ന് പൂര്‍ത്തിയായി. സര്‍ക്കാര്‍ വാദത്തിനായി കേസ് ഈ മാസം18 ലേക്ക് മാറ്റി.