Wednesday, May 15, 2024
keralaNews

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.ഇന്നലെ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുമായി ഗവർണർക്കുള്ള ഭിന്നത തീർന്നെന്നും ഓർഡിൻസിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറിയെന്നും സൂചന ലഭിച്ചിരുന്നു.മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് ഇന്നലെ രാജ് ഭവനിൽ കൂടിക്കാഴ്ച നടത്തിയത്.ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്ത കത്തു നൽകിയിരുന്നു. ലോകായുക്ത ഭേ​ദ​ഗതിക്ക് ഗവർണർ അംഗീകാരം നൽകിയ സ്ഥിതിക്ക് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം.