Friday, May 17, 2024
keralaNewspolitics

ലാവ്‌ലിന്‍ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്നും അന്തിമവാദം തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110 നമ്പര്‍ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കേസില്‍ വാദം തുടരുന്നതിനാല്‍ ലാവലിന്‍ അടക്കം കേസുകള്‍ കോടതി ഇന്ന് പരിഗണിക്കില്ല. ഇന്നലെയും കേസ് സമയക്കുറവ് കൊണ്ട് മാറ്റിയിരുന്നു. ആകെ നാല്‍പത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജികളടക്കമാണ് സുപ്രീം കോടതിയിലുള്ളത്.