Sunday, May 12, 2024
keralaNews

ലക്ഷങ്ങള്‍ വിലമതിക്കുന്ന കടല്‍ കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

പാലക്കാട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന 96 കടല്‍ കുതിരകളുമായി ചെന്നൈ സ്വദേശി അറസ്റ്റില്‍. ചെന്നൈ സ്വദേശി ഏഴില്‍ സത്യ അരശനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 96 കടല്‍ കുതിരകളുടെ അസ്ഥികൂടവും കണ്ടെത്തി. കടല്‍ക്കുതിരകളെ ഒരു ബോക്സിലിട്ട് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വരുപ്പ് ഇയാളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടല്‍ ജീവിയാണ് കടല്‍ കുതിര. ഇവയുടെ ആണ്‍ വര്‍ഗമാണ് പ്രസവിക്കുന്നത്. 35 സെന്റീമീറ്റര്‍ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വിലവരുന്നത്. പ്രധാനമായും ലഹരി മരുന്ന് നിര്‍മ്മാണങ്ങള്‍ക്കായാണ് ഇവയെ ഉപയോഗിക്കുന്നത്.