Wednesday, May 22, 2024
keralaNews

രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചു.

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസാണ് അടിയന്തരമായി ദില്ലിയിലെത്താന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. മറ്റന്നാള്‍ ചെന്നിത്തല ദില്ലിയില്‍ എത്തും എന്നാണ് സൂചന. കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചത്. ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അഭിപ്രായം കണക്കിലെടുക്കാതെയാണ് കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് പുതിയ ആളുകളെ നിയമിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന.