Thursday, May 2, 2024
indiaNews

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആശങ്കപരത്തി വാക്‌സിനേഷന്‍ വിമുഖതയും. 24 മണിക്കൂറിനിടെ 7,584 പേര്‍ കോവിഡ് രോഗികളായി. മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന രോഗബാധയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 2.26 ശതമാനമായി. ചികില്‍സയിലുള്ളവരുടെ എണ്ണം 36,267 ആയി. കഴിഞ്ഞ ദിവസം 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,791 പേര്‍ കൂടി രോഗമുക്തരായി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗബാധ കൂടുതല്‍. അര്‍ഹരായവരില്‍ 9.6 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ല. കരുതല്‍ ഡോസിന് അര്‍ഹരായവരില്‍ 78.1 ശതമാനം പേരും കുത്തിവയ്‌പ്പെടുക്കാന്‍ തയ്യാറായിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളില്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ് വാക്‌സിനേഷനോടുള്ള വിമുഖത.