Tuesday, June 18, 2024
indiaNewspolitics

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15 ന് നടക്കും. ഇന്ന് നടന്ന എന്‍ഡിഎ മുന്നണി യോഗത്തില്‍ മുന്നണി നേതാവായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രധാനപ്പെട്ടവര്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്യും.