Saturday, May 18, 2024
indiaNewsObituary

മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്. സുപ്രീം കോടതി അഭിഭാഷകയായിരുന്നു. കോണ്‍ഗ്രസ് നേതാവു കൂടിയായ ഇവരുടെ മകന്‍ ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിക്കു പുറപ്പെട്ടിട്ടുണ്ട്. കുമാരമംഗലം ആദ്യം കോണ്‍ഗ്രസിലായിരുന്നു. പിന്നീട് ബിജെപിയിലേക്കു ചുവടുമാറി.തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രാജു ലഖാന്‍ (24) എന്നയാളെ പിടികൂടി. രണ്ടുപേര്‍ക്കായി അന്വേഷണം നടത്തുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

രാത്രി ഒന്‍പതോടെ വീട്ടിലെ അലക്കുകാരനും മറ്റു രണ്ടുപേരും മോഷണത്തിനായി അതിക്രമിച്ചു കയറുകയായിരുന്നു. പരിചയക്കാരനായതിനാല്‍ വാതില്‍ തുറന്നുകൊടുത്ത കിറ്റിയെ ഇയാളും സംഘവും ആക്രമിച്ചു. വീട്ടുജോലിക്കുനിന്നയാളെ മുറിയില്‍ പൂട്ടിയിട്ടു. ഇവരുടെ അലറിക്കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് രാത്രി പതിനൊന്നോടുകൂടി പൊലീസിനെ വിവരം അറിയിച്ചത്. വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്.
1984ലാണ് ഭര്‍ത്താവ് കുമാരമംഗലം ആദ്യമായി ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 199192 കാലഘട്ടത്തില്‍ പാര്‍ലമെന്ററി കാര്യ, നിയമ, നീതി, കമ്പനി കാര്യ സഹ മന്ത്രിയായിരുന്നു. 199293ല്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും പിന്നീട് 1998ല്‍ രാജ്യത്തിന്റെ ഊര്‍ജമന്ത്രിയുമായിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള ആദ്യ പാര്‍ട്ടി എംപിമാരില്‍ ഒരാളായി മാറി അദ്ദേഹം.