Sunday, May 12, 2024
keralaNews

മുക്കുട്ടുതയിൽ  കോവിഡിനെതിരെ പ്രതിരോധവുമായി ലയൺസ് ക്ലബ് .

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
മുക്കുട്ടുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  മുക്കൂട്ടുതറ ടൗൺ അണുവിമുക്ത മാക്കി.പമ്പാവാലി,ചാത്തൻതറ,ഇടകടത്തി
എരുമേലി എന്നീ റോഡുകളാണ് ഭാരവാഹികൾ അണുവിമുക്തമാക്കിയത് . പരിപാടി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.  ലയൺസ് ക്ലബ് പ്രസിഡന്റ് റമിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോ.റ്റി സി മാത്യു, ഗിരീഷ് പി ആർ ,രാജേഷ് ഡൊമനിക്, സുരേഷ് കെ ജി, അജി കുമാർ റ്റി കെ , മനോജ് ഇ കെ
എന്നിവർ നേതൃത്വം നൽകി.