Thursday, May 2, 2024
indiaNewsUncategorized

ഭാഗിക ഗ്രഹണം സൂര്യഗ്രഹണം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഭാഗികമായ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. വൈകിട്ട് അസ്തമയ സമയത്താണ് ഇന്ത്യയുടെ പലഭാഗത്തും സൂര്യഗ്രഹണം ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഗുജറാത്തിലെ ദ്വാരക സമുദ്രതീരമേഖലയില്‍ ആദ്യ ദൃശ്യം പ്രകടമായതെന്ന് ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.         ഒരു മണിക്കൂര്‍ നാല്‍പ്പതു മിനിറ്റ് നേരത്തോളം ദ്വാരകയില്‍ സൂര്യഗ്രഹണ ദൃശ്യം കാണാനാകും. 2027 ആഗസ്റ്റ് 2നാണ് ഇനി സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുക. ഭാഗിക സൂര്യഗ്രഹണം ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശത്തും വടക്കുകിഴക്കന്‍ മേഖലയിലെ ചില പ്രദേശത്തും ദൃശ്യമാകുമെന്നാണ് സൂചന. സൂര്യാസ്തമയ സമയമായതിനാല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണമോ അതിന്റെ അവസാന ഭാഗമോ ഇന്ത്യയിലൊരിടത്തും ദൃശ്യമാകില്ലെന്ന വിഷമമാണ് പലരും രേഖപ്പെടുത്തുന്നത്. സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മറയ്ക്കുന്നില്ലെന്നും 40-50 ശതമാനമാണ് സന്നിവേശിക്കു ന്നതെന്നും ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു. മുംബൈ മേഖലയില്‍ ഇത് 24 ശതമാനം മാത്രമേ ദൃശ്യമാകൂ. ചെന്നൈയില്‍ 31 ശതമാനവും കൊല്‍ക്കത്തയില്‍ 12 ശതമാനവും കാണാനാകുമെന്നും ശാസ്ത്രസമൂഹം പറയുന്നു.