Wednesday, May 15, 2024
keralaNewspolitics

ബിഡിജെഎസ് പിളര്‍ന്നു; പുതിയ പാര്‍ട്ടി ബിജെഎസ്

ബിഡിജെഎസ് പിളര്‍ന്നു. ഭാരതീയ ജന സേന എന്ന പുതിയ പാര്‍ട്ടി ഒരു വിഭാഗം നേതാക്കള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു. മുന്‍ ബിഡിജെഎസ് നേതാവ് എന്‍.കെ.നീലകണ്ഠനാണ് ബിജെഎസ് പ്രസിഡന്റ്. ശബരിമല വിഷയത്തില്‍ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ബിജെഎസ് അറിയിച്ചു.കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാന്‍ ബിജെപി – ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ എന്‍.കെ.നീലകണ്ഠന്‍ ,വി.ഗോപകുമാര്‍ എന്നിവര്‍ കൊച്ചിയില്‍ ആരോപിച്ചു.