Tuesday, May 21, 2024
keralaNews

ബന്ധുവിന്റെ വീട്ടില്‍ അവധിക്കെത്തിയ 16 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് തടവുശിക്ഷയും പിഴയും വിധിച്ചു.

തളിപ്പറമ്പ് :കണ്ണൂരില്‍ ബന്ധുവിന്റെ വീട്ടില്‍ അവധിക്കെത്തിയ 16 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനു തടവുശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ലാക്കല്‍ മനു തോമസിനെ (34) യാണ് 5 വര്‍ഷം തടവിനും 30,000 രൂപ പിഴശിക്ഷയും തളിപറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാന്‍ വിധിച്ചത്.2017 ലെ ക്രിസ്മസ് അവധിക്കാലത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ കുളിച്ച് കൊണ്ടിരിക്കുന്നോള്‍ പ്രതി അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി. അന്ന് ആലക്കോട് ഇന്‍സ്‌പെക്ടറായിരുന്ന ഇ.പി.സുരേശനായിരുന്നു കേസ് അന്വേഷിച്ചത്.